11:03am 05 October 2026
NEWS
തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രവർത്തനം താളം തെറ്റുന്നു; സുപ്രീം കോടതി ഉടൻ ഇടപെടണമെന്ന് ജസ്റ്റിസ് നരിമാൻ
05/10/2026  09:00 AM IST
നിയമകാര്യ ലേഖകൻ
തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രവർത്തനം താളം തെറ്റുന്നു; സുപ്രീം കോടതി ഉടൻ ഇടപെടണമെന്ന് ജസ്റ്റിസ് നരിമാൻ

ന്യൂഡൽഹി: തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രവർത്തനങ്ങളിലെ ഗുരുതരമായ അപാകതകളും വോട്ടർമാരെ കൂട്ടത്തോടെ ഒഴിവാക്കുന്ന നടപടിയും ജനാധിപത്യത്തിന് വലിയ ഭീഷണിയാണെന്ന് മുൻ സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് രോഹിന്റൺ ഫാലി .എസ്.നരിമാൻ മുന്നറിയിപ്പ് നൽകി. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ നിയമന നിയമത്തിനെതിരെയുള്ള ഹർജിയിൽ സുപ്രീം കോടതി എത്രയും പെട്ടെന്ന് അന്തിമതീരുമാനം എടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
​രാജ്കോട്ടിൽ "ഭരണഘടനയും സാധാരണക്കാരനും" എന്ന വിഷയത്തിൽ സംസാരിക്കവെയാണ് ജസ്റ്റിസ് നരിമാൻ ഈ അഭിപ്രായങ്ങൾ പങ്കുവെച്ചത്. തിരഞ്ഞെടുപ്പ് കമ്മീഷണർമാരുടെ നിയമനം പൂർണ്ണമായും ഭരണകൂടത്തിന്റെ കയ്യിൽ മാത്രം ഏൽപ്പിക്കുന്നതിനെ അദ്ദേഹം ഒരു "ചുവപ്പ് കൊടി" എന്ന് വിശേഷിപ്പിച്ചു. അനൂപ് ബരണ്‍വാൾ കേസിൽ സുപ്രീം കോടതി നിർദ്ദേശിച്ച സമിതിയിൽ നിന്ന് ചീഫ് ജസ്റ്റിസിനെ ഒഴിവാക്കി 2023-ൽ സർക്കാർ പുതിയ നിയമം കൊണ്ടുവന്നത് കമ്മീഷന്റെ സ്വയംഭരണാധികാരത്തെ ബാധിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
​പശ്ചിമ ബംഗാളിൽ വോട്ടർ പട്ടികയുടെ പ്രത്യേക തീവ്ര പുനഃപരിശോധനയുടെ (SIR) ഭാഗമായി ലക്ഷക്കണക്കിന് വോട്ടർമാരുടെ വോട്ടവകാശം അന്യായമായി നഷ്ടപ്പെട്ടത് ഞെട്ടിപ്പിക്കുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി. ഇതിനെതിരെ നൽകിയ അപ്പീലുകളിൽ ഭൂരിഭാഗവും വോട്ടർമാർക്ക് അനുകൂലമായത് ഭരണകൂട നടപടികളുടെ നിയമവിരുദ്ധതയാണ് വെളിപ്പെടുത്തുന്നതെന്നും, അതിനാൽ ഈ വിഷയത്തിൽ സുപ്രീം കോടതി അടിയന്തരമായി ഇടപെടണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img